SALAFI

WELCOME TO KOTTUPADAM SITE

Sunday, 15 March 2015

Mukamukam Thaliparamba Faisal Moulavi,Cp Saleem, Falulul Haq Umari



Download
Posted by nasju p at 00:13 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Nisara Valkarikkapedunna Adharmikathakal Mujahid Balusheri Perinthalmann...



Download
Posted by nasju p at 00:10 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 13 November 2011

documentery madavoorisathe policheyuthunnu part 1 1,2,3,4,5.mpg



Posted by nasju p at 05:29 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, 9 November 2011

Mujahidu kalode Gaurava-poorvam part-1 Zakariya salahi speech 2011 POOLENKARA PROGRAMME


Posted by nasju p at 23:16 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 30 October 2011

RAMADAN ACHARANGALUM ANACHARANGALUM (Dr ZAKARIYA SWALAHI) part 1,2.flv


Posted by nasju p at 07:07 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest

AARANU PUTHAN VADIKAL,HOSANGADI ZAKARIYYA SWALAHI 2,3


Posted by nasju p at 07:03 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Vazhi Thettunna Athmiyatha Thabligh Jamaath Enthu Enthalla KK Zakariya Swalahi


Posted by nasju p at 06:59 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Older Posts Home
Subscribe to: Comments (Atom)

റുഖ്‌യാ

റുഖ്‌യാ.. ഭാഗം മൂന്ന്‌ : ഖുർആൻ ആയത്തുകൾ കൊണ്ടുള്ള മന്ത്രം. വി.സി.അശ്‌റഫ്‌ പരിശുദ്ധ ഖുർആൻ ആയത്തുകൾ ഉപയോഗിച്ചുള്ള റുഖ്‌യാ (മന്ത്രം) എന്ന വിഷയത്തിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ ഒരു കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. സൂറ: അങ്കബൂതിന്റെ വചനം 51 ഉദ്ധരിച്ചു കൊണ്ട്‌ ഇബ്ന്‌ അൽ ഖയ്യിം(റ) അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ സാദ്‌ അൽ മആദിൽ (زاد المعاد) പറയുന്നത്‌ കാണുക. “فمن لم يشفه القرآن فلا شفاه الله ومن لم يكفه فلا كفاه الله” റുഖ്‌യയെ എതിർക്കുന്ന പുരോഗമനവാദികൾ എല്ലാ കാലത്തും ഉണ്ടായിരുന്നു. അവരുടെ ഒരു വാദം വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം വിശ്വാസികളുടെ ഗുണവിശേഷം പറയുമ്പോൾ നബി(സ) “അവർ സ്വയം റുഖ്‌യാ നടത്താത്തവർ എന്നും മററുള്ളവരോട്‌ തനിക്ക്‌ വേണ്ടി റുഖ്‌യാ ചെയ്യാനാവശ്യപ്പെടാത്തവരും” എന്നു പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്‌. ഇതൊരൽപ്പം വിശദീകരിക്കട്ടെ. وَلا يَسْتَرْقُونَ (ആരെക്കൊണ്ടെങ്കിലും തനിക്ക്‌ വേണ്ടി മന്ത്രിക്കാനാവശ്യപ്പെടാത്തവർ) എന്നും മറെറാരു രിവായത്തിൽ ولا يرقون (സ്വയം മന്ത്രിച്ചൂതാത്തവർ) എന്നുമുള്ള ഹദീസിലെ പദം തെററായി രിവായത്ത്‌ ചെയ്തത്തായിരിക്കമെന്നാണ്‌ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) യുടെ അഭിപ്രായം. എന്തെന്നാൽ നബി(സ)യും ജിബ്‌രീലും(അ) ആയിഷ(റ)യും എല്ലാം റുഖ്‌യാ ചെയ്തത്തായി ധാരാളം ഹദീസുകൾ സ്വഹീഹായി വന്നിരിക്കെ സ്വർഗ്ഗത്തിൽ വിചാരണയില്ലാതെ പ്രവേശിപ്പിക്കപ്പെടുന്നവരിൽ റുഖ്‌യാ ചെയ്തവർ ഉൾപ്പെടില്ലെന്ന്‌ കരുതുന്നതിൽ അപാകതയുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ നിഗമനം.مجمل الفتاوى 182/1 . ഇതേ ആശയത്തിലുള്ള അഭിപ്രായം ഇബ്ന്‌ അൽ ഖയ്യിം(റ) 89/1 هادي الروح എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തിയതായി കാണാം. ഇവിടെ സ്വയം മന്ത്രിച്ചൂതാത്തവർ ولا يرقون എന്നത്‌ ഈ ഹദീസ്‌ രിവായത്ത്‌ ചെയ്തയാളുടെ വാക്കുകളാണെന്നും പ്രവാചകന്റേതല്ലെന്നും അവകാശപ്പെടുന്നവർ ഇമാം ബുഖാരിയുടെ സ്വഹീഹിൽ ഈ പദം നമുക്ക്‌ കാണുവാൻ കഴിയില്ലെന്ന്‌ ചൂണ്ടിക്കാണിക്കുന്നു. وَلا يَسْتَرْقُونَ (ആരെക്കൊണ്ടെങ്കിലും തനിക്ക്‌ വേണ്ടി മന്ത്രിക്കാനാവശ്യപ്പെടാത്തവർ) എന്ന പദം ശരിയാണെങ്കിൽത്തന്നെയും റുഖ്‌യാ നടത്തുന്നതിനെതിരാണെന്ന്‌ അത്‌ കൊണ്ടർത്ഥമില്ലെന്ന്‌ അഭിപ്രായപ്പെടുന്നവരിൽ ശൈഖ്‌ ഇബ്നു ഉഥൈമീൻ(റ)യുടെ വാക്കുകൾ ശ്രദ്ധിക്കുക. മറൈറാരാൾ തനിക്ക്‌ വേണ്ടി മന്ത്രിക്കാനാവശ്യപ്പെടാത്തവർ എന്നതിലുള്ള സവിശേഷത, 1) അല്ലാഹുവിലുള്ള അവരുടെ പ്രതീക്ഷയുടെയും തവക്കുലിന്റെയും ഔന്നത്യത്തെയും സൂചിപ്പിക്കുന്നു. 2) തന്റെ നാഥന്റെ മുമ്പിലല്ലാതെ തല കുനിക്കാൻ ഇഷ്ടപ്പെടാത്തവർ 3) തന്റെ പ്രയാസങ്ങൾ അല്ലാഹുവിനോടല്ലാതെ മററാരോടും പറയുവാനും സഹായമിരക്കുവാനും തയ്യാറില്ലാത്തവർ ചുരുക്കത്തിൽ റബ്ബിലേക്കുള്ള അസാമാന്യമായ തവക്കുലും അനിതര സാധാരണമായ ഈമാനിന്റെ ശക്തിയും കൈമുതലായുള്ളവർക്ക്‌ മാത്രമേ ഈ അവസ്ഥയിലെത്താൻ സാദ്ധ്യമാവുകയുള്ളുവേന്നും അവർക്കുള്ള അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യമായി ഈ ഹദീസിനെ മനസ്സിലാക്കണമെന്നും കിതാബു തൌഹീദിന്റെ ശറഹിൽ അദ്ദേഹം വിശദീകരിച്ചതായി കാണാം روى الإمام البخاري رحمه الله تعالى في صحيحه عن ابن عباس رضي الله عنهما عن النبي صلى الله عليه وسلم قال : “عُرِضَتْ عَلَيَّ الأُمَمُ فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمْ الرَّهْطُ وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ حَتَّى رُفِعَ لِي سَوَادٌ عَظِيمٌ قُلْتُ مَا هَذَا ؟ أُمَّتِي هَذِهِ ؟ قِيلَ بَلْ هَذَا مُوسَى وَقَوْمُهُ ، قِيلَ انْظُرْ إِلَى الأُفُقِ فَإِذَا سَوَادٌ يَمْلأُ الأُفُقَ ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلأَ الأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلاءِ سَبْعُونَ أَلْفًا بِغَيْرِ حِسَابٍ ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ وَاتَّبَعْنَا رَسُولَهُ فَنَحْنُ هُمْ أَوْ أَوْلادُنَا الَّذِينَ وُلِدُوا فِي الإِسْلامِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ ؟ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ فَقَالَ : هُمْ الَّذِينَ لا يَسْتَرْقُونَ وَلا يَتَطَيَّرُونَ وَلا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ فَقَامَ إِلَيْهِ عُكَّاشَةُ بْنُ مِحْصَنٍ فَقَالَ ادْعُ اللَّهَ أَنْ يَجْعَلَنِي مِنْهُمْ قَالَ اللَّهُمَّ اجْعَلْهُ مِنْهُمْ ثُمَّ قَامَ إِلَيْهِ رَجُلٌ آخَرُ قَالَ ادْعُ اللَّهَ أَنْ يَجْعَلَنِي مِنْهُمْ قَالَ سَبَقَكَ بِهَا عُكَّاشَةُ.. “. رواه البخاري ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ) അരുളി: പൂർവ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടു. ഓരോ നബിമാരും ഈരണ്ടു നബിമാരും ഓരോസംഘം അനുചരന്മാരോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ചില പ്രവാചകരന്മാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു. ഈ സമുദായം ഏതാണ്‌? ഇതെന്റെ സമുദായമാണോ? ഇതു മൂസാ(അ)യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന്‌ എന്നോട്‌ പറയപ്പെട്ടു. അങ്ങോട്ടുമിങ്ങോട്ടും നോക്കുക എന്ന്‌ ചക്രവാളത്തിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറയപ്പെട്ടു.. അപ്പോൾ ചക്രവാളം നിറയെ ഒരു ജനസമൂഹം നിൽക്കുന്നു ‘തങ്കളുടെ സമൂഹത്തിൽ നിന്നും വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളാണ്‘. ഇത്രയുമരുളിയിട്ട്‌ വിശദീകരിക്കാതെ നബി(സ) വീട്ടിനുളളിലേക്ക്‌ പോയി. ജനങ്ങൾ അതിനെക്കുറിച്ചുളള ചർച്ചയിൽ മുഴുകി. അവർ പറഞ്ഞു: ഞങ്ങളാണു അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ ദൂതനെ പിൻതുടരുകയും ചെയ്തവർ. ഞങ്ങളാണ്‌ ആ വിചാരണകൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം അല്ലെങ്കിൽ ഇസ്ലാമിൽ ജനിച്ച ഞങ്ങളുടെ സന്തതികൾ. നാം അജ്ഞാനകാലത്ത്‌ ജനിച്ചവരാണല്ലോ. നബി(സ) പുറത്തുവന്ന്‌ അരുളി: മന്ത്രിക്കാനാവശ്യപ്പെടാത്തവരും ശകുനം നോക്കാത്തവരും ചൂട്‌ വെക്കാത്തവരും തങ്ങളുടെ രക്ഷിതാവിൽ എല്ലാം അർപ്പിക്കുന്നവരുമായിരിക്കും, വിചാരണ ചെയ്യാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആ എഴുപതിനായിരം. ഉക്കാശ(റ) ചോദിച്ചു: പ്രവാചകരേ! ഞാനാകൂട്ടത്തിൽപെടുമോ? അതെയെന്ന്‌ അവിടുന്ന്‌ അരുളി. മറ്റൊരാൾ ചോദിച്ചു. ഞാൻ അവരിൽപ്പെടുമോ? നബി(സ) അരുളി: ഉക്കാശ നിന്റെ മുമ്പിൽ കടന്നുകഴിഞ്ഞു. ( ബുഖാരി ) ഖുർആൻ ഉപയോഗിച്ച്‌ റുഖ്‌യാ നടത്തുന്നതിന്‌ സ്വഹീഹായി വന്ന നിരവധി ഹദീസുകൾ നമുക്ക്‌ ലഭ്യമാണ്‌. വിശ്വാസികളുടെ ഭൌതികവും ആത്മീയവുമായ പ്രശ്നങ്ങൾക്കുള്ള ശമനവും ശാന്തിയുമായിട്ടാണ്‌ ഇവിടെയെല്ലാം ഖുർആൻ ആയത്തുകളെക്കൊണ്ടുള്ള റുഖ്‌യാ കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. റഹ്മാനായ റബ്ബിന്റെ ഈ ഔദാര്യത്തെ കേവലമായ ബുദ്ധി കൊണ്ട്‌ വിലയിരുത്തി ശാസ്ത്രത്തിന്റെ മൂശയിലിട്ട്‌ തള്ളുവാനും കൊള്ളുവാനും യത്നിക്കുന്നവർ തങ്ങളുടെ ശഹാദത്തിന്റെ പൊരുൾ തിരിച്ചറിയാത്തവരാണെന്ന്‌ പറയുവാനേ നിർവ്വാഹമുള്ളു. حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ بْنِ مُبَشِّرٍ , ثنا أَحْمَدُ بْنُ سِنَانِ بْنِ أَحْمَدَ الْقَطَّانُ , ثنا زَيْدُ بْنُ الْحُبَابِ , ثنا سُفْيَانُ الثَّوْرِيُّ , عَنْ يَحْيَى بْنِ سَعِيدٍ , عَنْ عَمْرَةَ , عَنْ عَائِشَةَ , أَنَّ النَّبِيَّ صَلَّى اللَّه علَيَهْ ِوسَلَمَّ َدَخَلَ عَلَى عَائِشَةَ , وَعِنْدَهَا امْرَأَةٌ تَرْقِيهَا مِنَ النَّمْلَةِ , فَقَالَ ‘ ارْقِيهَا بِكِتَابِ اللَّهِ : موطأ الإمام مالك > كتاب صلاة الكسوف എനിക്ക്‌ ശരീരത്തിലനുഭവപ്പെട്ട ഒരു തരം വേദനക്ക്‌ ഒരു സ്ത്രീ മന്ത്രിച്ച്‌ ചികിത്സിക്കുന്നത്‌ കണ്ട്‌ അവിടെ കയറി വന്ന നബി(സ) അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട്‌ (വിശുദ്ധ ഖുർആൻ ഓതി) മന്ത്രിക്കുവാൻ കൽപ്പിക്കുകയുണ്ടായെന്നാണ്‌ ആയിഷാ(റ) നിന്നും മേലുദ്ധരിച്ച ഹദീസിൽ കാണുവാൻ കഴിയുന്നത്‌. عن أَبِي سَعِيد الخدري قال: “بَعَثنَا رَسُولُ الله صلى الله عليه وسلم في سَرِيّةٍ فَنَزَلنَا بِقَوْمٍ فَسَأَلنَاهُمْ القِرَى فلم يَقْرُونَا، فَلُدِغَ سَيّدُهُم فَأَتَوْنَا فقالُوا: هَلْ فِيكُم مَنْ يَرْقِي مِنَ العَقْرَبِ؟ قلت: نَعَم أَنَا، وَلَكِنْ لاَ أَرْقِيِه حتى تُعْطُونَا غَنَماً، قالُوا: فَإِنّا نُعْطِيكُمْ ثَلاَثِينَ شَاةً فَقَبِلْنَا، فَقَرَأْتُ عَلَيِه الْحَمْدَ لله سَبْعَ مَرّاتٍ فَبَرأَ وقَبَضْنَا الغَنَم. قَالَ: فَعَرَضَ في أَنْفُسِنَا مِنْهَا شَيْءٌ، فَقُلْنَا لاَ تَعْجَلُوا حتى تَأْتُوا رَسُولَ الله صلى الله عليه وسلم، قالَ: فَلَمّا قَدِمْنَا عَلَيْهِ ذَكَرْتُ لَهُ الذي صَنَعْتُ، قالَ: وَمَا عَلِمْتَ أَنّهَا رُقَيْةٌ؟ اقْبِضُوا الغَنَمَ وَاضْرِبُوا لي مَعَكُمْ بِسَهْمٍ : روى الترمذي الحديث التالي “. അബൂ സഈദ്‌ അൽഖുദ്‌രിയിൽ നിന്നും രിവായത്ത്‌ ചെയ്യപ്പെട്ട മുകളിലുള്ള ഹദീസിൽ തേൾ കടിയേററ ഗോത്രത്തലവനെ അൽഹംദുലില്ലാഹ്‌ എന്ന്‌ ഏഴ്‌ പ്രാവശ്യം ഓതി മന്ത്രിച്ച്‌ സുഖപ്പെടുത്തിയ സംഭവമാണ്‌ പരാമർശിക്കപ്പെടുന്നത്‌. ഈ വിഷയം നബിയോട്‌(സ) വിവരിച്ചപ്പോൾ ഇത്കൊണ്ട്‌ മന്ത്രിക്കാമെന്ന്‌ നിങ്ങളെങ്ങനെയാണ്‌ മനസ്സിലാക്കിയതെന്നായിരുന്നു തിരുമേനിയുടെ പ്രതികരണമെന്നും കാണുക. ഈ സംഭവം തഹ്മീദ്‌ കൊണ്ട്‌ മന്ത്രിക്കാമെന്നതിന്‌ തെളിവായി പണ്ഡിതൻമാർ ചൂണ്ടിക്കാണിക്കുന്നു. أخرج البيهقي وغيره من حديث عبد الله بن جابر قال: ﴿في فاتحة الكتاب شفاءٌ من كل داء﴾ وأخرج الخلعي في فوائده من حديث جابر بن عبد الله: ﴿فاتحة الكتاب شفاء من كل داء إلا السأم﴾. ﴿والسأم: الموت﴾، كما وأخرج سعيد بن منصور والبيهقي وغيرهما من حديث أبي سعدي الخدري ﴿فاتحة الكتاب شفاء من السم അബ്ദുല്ലാ ഇബ്നു ജാബിർ(റ) നിന്ന്‌ ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന മേൽപ്പറഞ്ഞ ഹദീസിൽ സൂറ: ഫാതിഹയിൽ സർവ്വ രോഗങ്ങൾക്കുമുള്ള ശമനമുണ്ടെന്ന്‌ നബി (സ) അരുളി ചെയ്തത്തായി കാണാം. അബു സഈദ്‌ അൽ ഖുദ്‌രിയിൽ നിന്നുമുള്ള മറൊരു രിവായതിൽ വിഷബാധയ്ക്കുള്ള ചികിത്സക്ക്‌ ഫാതിഹ ഓതി മന്ത്രിക്കുന്നത്‌ ശമനമുണ്ടാക്കുമെന്ന്‌ കാണപ്പെടുന്നു. عن عائشة رضي الله عنها : ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيلَةٍ جَمَعَ كَفَّيهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا ( قُل هُوَ اللَّهُ أَحَدٌ ) و ( قُل أَعُوذُ بِرَبِّ الفَلَقِ ) و ( قُل أَعُوذُ بِرَبِّ النَّاسِ ) ، ثُمَّ يَمسَحُ بِهِمَا مَا استَطَاعَ مِن جَسَدِهِ ، يَبدَأُ بِهِمَا عَلَى رَأسِهِ وَوَجهِهِ وَمَا أَقبَلَ مِن جَسَدِهِ ، يَفعَلُُ ذَلكَ ثَلاثَ مَرَّاتٍ )رواه البخاري( എല്ലാ രാത്രിയിലും പ്രവാചകൻ(സ്വ) തന്റെ വിരിപ്പിൽ അഭയം പ്രാപിക്കുമ്പോൾ തന്റെ കൈപ്പടങ്ങൾ ചേർത്തു പിടിച്ച്‌ അതിൽ ഊതുകയും പിന്നീട്‌ ഖുൽഹുവല്ലാഹു അഹദ്‌, ഖുൽ അഊടു ബിറബ്ബിൽ ഫലഖ്‌, ഖുൽ അഊടു ബിറബ്ബിന്നാസ്‌ എന്നിവ ഓതി കൈയെത്താവുന്ന ഭാഗങ്ങളിലെല്ലാം തന്റെ ശരീഅത്തിൽ തടവുകയും ചെയ്യാറുണ്ടായിരുന്നെന്നാണ്‌ മുകളിൽ കൊടുത്ത ഹദീസിലൂടെ ആയിശാ(റ) നമ്മെ പഠിപ്പിക്കുന്നത്‌. ശിരസ്സ്‌, മുഖം എന്നിവയിൽ നിന്നുമാരംഭിച്ച്‌ താഴ്ഭാഗത്തേക്ക്‌ തടവുമായിരുന്നു. ഇപ്രകാരം മൂന്ന്‌ പ്രാവശ്യം ചെയ്യാറുണ്ടായിരുന്നതായി ഈ ഹദീസിലൂടെ മനസ്സിലാക്കാം. മേലുദ്ധരിച്ച ഹദീസുകളിൽ ആദ്യത്തെ ഹദീസ്‌ ഒഴിച്ചു നിർത്തിയാൽ ശേഷമുള്ളതെല്ലാം ഖുർആനിലെ ആയത്തുകളെ മാത്രം ആശ്രയിച്ചു കിടക്കുന്നതായി കാണാം. സൂറ: അൽഫാതിഹ, ആയതുൽ കുർസിയ്യ്‌, ആമനറസൂലു ബിമാ ഉൻസില.. (ബഖറയിലെ അവസാനത്തെ 2 ആയത്തുകൾ), സൂറ: അൽഇഖ്ലാസ്‌, സൂറ: അൽഫലഖ്‌, സൂറ: അന്നാസ്‌ എന്നിവയാണവ. എന്നാൽ ആദ്യം ഉദ്ധരിച്ച ഹദീസിൽ നബി(സ) ഇന്ന ആയത്തുകളോതണമെന്ന്‌ പ്രത്യേകമായി എടുത്തു പറയാതിരുന്നതിനാൽ ഖുർആനിലെ ഏതൊരു ആയത്തുകളും റുഖ്‌യാ നടത്തുവാൻ ഉപയോഗിക്കാമെന്ന കാര്യത്തിൽ ഭൂരിപക്ഷം പണ്ഡിതന്മാരും ഏകാഭിപ്രായക്കാരാണ്‌. ഖുർആൻ കൊണ്ടു മന്ത്രിക്കുന്നതിനെ നിസ്സാരവത്ക്കരിക്കുന്നവരും ആക്ഷേപിക്കുന്നവരുമായ പണ്ഡിതന്മാർ സൌകര്യപൂർവ്വം മാററിവെക്കുന്ന സ്വഹീഹിൽ ബുഖാരിയിലെ كتاب الطب (ചികിത്സകളുടെ ഹദീസ്‌ സമാഹാരം) വിശ്വാസികളായ നാമോരോരുത്തരും ഒരിക്കലെങ്കിലും ഒന്നു മറിച്ചു നോക്കണം. ഇന്ന്‌ നാം ഏതൊരു വിഷയത്തിനും ഇന്റർനെററിൽ ഗൂഗിൾ (google) ചെയ്യുന്നവരാണല്ലോ. രക്തത്തിൽ കൊളസ്ട്രോൾ കണ്ടാൽ ഗൂഗിൾ.. രക്ത സമ്മർദ്ദത്തിൽ ഏററക്കുറച്ചിലുണ്ടായാൽ ഗൂഗിൾ, പ്രമേഹമുണ്ടെന്ന്‌ റിപ്പോർട്ട്‌ വന്നാൽ ഗൂഗിൾ, എന്നിട്ടവിടെക്കാണുന്ന സർവ്വതും അതിന്റെ ആധികാരികതകളൊന്നും നോക്കാതെ വിഴുങ്ങി ബുദ്ധിജീവി ചമയുന്നതിന്‌ യാതൊരു ചമ്മലുമില്ലാത്തവരാണ്‌ നമ്മിൽ അധികപേരും. പതിനായിരക്കണക്കിന്‌ സ്വഹീഹായി വന്ന ഹദീസുകൾ പല വിഷയങ്ങളിലായി പരന്നു കിടക്കുന്നുണ്ടെങ്കിലും അതിലൊന്നും മോഡേൺ മുസ്ലിമിന്‌ വലിയ താത്പര്യമൊന്നുമില്ല. സ്വഹീഹായി നമുക്ക്‌ ലഭിച്ച ഹദീസുകൾ അല്ലാഹുവിൽ നിന്നുള്ള വഹ്‌യ്‌ തന്നെയാണെന്ന്‌ വിശ്വസിക്കേണ്ടവരാണ്‌ നാം. കിതാബു ത്വിബിന്റെ അദ്ധ്യായങ്ങളുടെ പേരുകൾ കണ്ടാൽ റുഖ്‌യായുടെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട ഈ വിജ്ഞാനവും വരുംതലമുറകളിലേക്ക്‌ പകരുവാൻ ഇമം ബുഖാരിയെപ്പോലുള്ള മഹാൻമാരായ മുഹദ്ദിസുകൾ എത്ര മാത്രം ശ്രദ്ധിച്ചിരുന്നുവേന്ന്‌ ഗ്രഹിക്കാവുന്നതേയുള്ളു. باب الرُّقَى بِالْقُرْآنِ وَالْمُعَوِّذَاتِ (ഖുർആൻ കൊണ്ടും മുഅവ്വിദാത്‌ (സൂറ:ഫലഖ്‌, സൂറ:നാസ്‌) മന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) باب الرُّقَى بِفَاتِحَةِ الْكِتَاب (സൂറ: ഫാത്വിഹ കൊണ്ടു മന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) باب الشَّرْطِ فِي الرُّقْيَةِ بِقَطِيعٍ مِنَ الْغَنَمِ (ആട്ടിൻ പററങ്ങളെക്കൊണ്ട്‌ മന്ത്രിക്കുന്നതിന്റെ ഉപാധികളെക്കുറിച്ചുള്ള അദ്ധ്യായം) باب رُقْيَةِ الْعَيْنِ (കണ്ണേറിന്റെ ചികിത്സക്ക്‌ വേണ്ടി മന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) باب الْعَيْنُ حَقٌّ (കണ്ണേറ്‌ സാക്ഷ്യപ്പെടുത്തുന്ന അദ്ധ്യായം) باب رُقْيَةِ الْحَيَّةِ وَالْعَقْرَبِ (പാമ്പ്‌/തേൾ വിഷബാധയ്ക്ക്‌ ചികിത്സിക്കുവാൻ വേണ്ടി മന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) باب رُقْيَةِ النَّبِيِّ صلى الله عليه وسلم (നബിയുടെ (സ) മന്ത്രങ്ങളെക്കുറിച്ചുള്ള അദ്ധ്യായം) باب مَسْحِ الرَّاقِي الْوَجَعَ بِيَدِهِ الْيُمْنَى (മന്ത്രിക്കുന്നവൻ വേദനയുള്ള ഭാഗത്ത്‌ വലത്‌ കൈകൊണ്ട്‌ തടവി മന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) باب فِي الْمَرْأَةِ تَرْقِي الرَّجُلَ (സ്ത്രീ പുരുഷന്‌ വേണ്ടി മന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) باب مَنْ لَمْ يَرْق (മന്ത്രിക്കാത്തവനെക്കുറിച്ചുള്ള അദ്ധ്യായം) ഇപ്രകാരം ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും ഇമാം അഹ്മദ്, തിർമിദി, അബുദാവൂദ്‌ തുടങ്ങിയ മഹാൻമാരായ മുഹദ്ദിസുകളുടെയും ഗ്രന്ഥങ്ങളിൽ അനേകം ഹദീസുകൾ ഈ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മഹാൻമാരായ സലഫുകൾ അവരുടെ ജീവിതത്തിൽ മന്ത്രിച്ച്‌ കൊണ്ട്‌ ഫലവത്തായി ചികിത്സിച്ചിരുന്നെന്നും സലഫികളാണെന്നവകാശപ്പെടുന്ന നമുക്കെങ്കിലും ദയവായി ഇവയൊന്നും അംഗീകരിക്കുവാനും അനുവർത്തിക്കുവാനും വൈമുഖ്യമുണ്ടാവരുത്തെന്നും വിനയപൂർവ്വം ഉണർത്തട്ടെ. അടുത്ത ലക്കം : സുന്നത്തിൽ സ്ഥിരപ്പെട്ട ദുആ കൊണ്ടുള്ള റുഖ്‌യാ

About Me

nasju p
View my complete profile

Blog Archive

  • March (2)
  • November (2)
  • October (48)

Followers

SALAFI

Posts
Atom
Posts
All Comments
Atom
All Comments
Watermark theme. Powered by Blogger.